ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി) വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2022-23 അദ്ധ്യയന വർഷം പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് തെരഞ്ഞടുക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ജനുവരി 20 ആണ്.15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക.
ആർക്കൊക്കെ അപേക്ഷിക്കാം
കേരളത്തിൽ സ്ഥിരതാമസക്കാരായവരും എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരുമായിരിക്കണം, അപേക്ഷകർ . ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
ബി.പി.എൽ വിഭാഗക്കാർ റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
www.minoritywelfare.kerala.gov.in
ഫോൺ
0471-2300524
Comments