Foto

ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ വ്യക്തികളെ ആദരിച്ചു.

ഓരോ ജന്മവും അതിൻറെ അർത്ഥം കണ്ടെത്തുന്നത് മറ്റുള്ളവർക്ക് ഉപകാരമായി മാറുമ്പോഴാണ്.  നിങ്ങളുടെ സഹോദരന് ഒരു നല്ല കാര്യം ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന് പറഞ്ഞത് ക്രിസ്തുവാണ് അതുകൊണ്ട് നിങ്ങളെപ്പോൾ നല്ലത് ചെയ്യുന്നുവോ അപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് മാലാഖമാരായിത്തീരുന്നുവെന്ന്  അഭിവന്ദ്യ ക്രിസ്തുദാസ് മെത്രാൻ.

ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം സെൻറ് സേവ്യേഴ്സ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കൊവിഡ് ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ വ്യക്തികളെ ആദരിക്കുകയായിരുന്നു അദ്ദേഹം. അനുമോദന സംഗമ പരിപാടിയുടെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ റൈറ്റ് റവ ഡോ. ക്രിസ്തുദാസ് നിർവഹിച്ചു. 

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ സാബാസ് ഇഗ്നേഷ്യസ്, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ആഷ്‌ലിൻ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. വിഷ്ണു, ശ്രീ. ഇഗ്നേഷ്യസ് ലൂയിസ്, ശ്രീ. യൂജിൻ, ശ്രീമതി ഷീബ ജസ്റ്റിൻ എന്നിവർ പ്രവർത്തനമേഖലകളിലെ അനുഭവങ്ങൾ പങ്കുവച്ചു. അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, വലിയതുറ, കഴക്കൂട്ടം റീജിനുകളിലെ 161 വോളണ്ടിയർമാർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകി പ്രവർത്തനങ്ങളെ ആദരിച്ചത്. 

Comments

leave a reply

Related News