തിരുവനന്തപുരം അതിരൂപതയിൽ നിന്നും ഈ അടുത്ത നാളുകളിൽ നടന്ന ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച 83 ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായത്തിലും പെട്ട ജനങ്ങൾക്കുവേണ്ടി സ്വഭാവവൈശിഷ്ഠ്യത്തോടുകൂടി രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ വീണ്ടും വീണ്ടും വിജയം നേടാം എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സഭാനേതൃത്വമെന്ന നിലയിൽ അധികാരികളോട് സമുദായത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകുമ്പോഴും ചർച്ച നടത്തുമ്പോഴും ഞങ്ങൾക്ക് പരിമിതികളുണ്ടെന്നും ജനപ്രതിനിധികളായ നിങ്ങളാണ് യഥാർത്ഥത്തിൽ ഇനി ഇക്കാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആറു പ്രാവശ്യം തുടർച്ചയായി നഗരസഭയിലെത്തിയ ശ്രീ. ജോൺസൺ ജോസഫും, സ്വതന്ത്രരായി മത്സരിച്ചു ജയിച്ച നഗരസഭ കൗൺസിലർമാരായ പനിയടിമ, മേരി ജിപ്സി എന്നിവരും തമിഴ്നാട്ടിലെ തൂത്തൂർ പഞ്ചായത്തിൽ നിന്നും വിജയിച്ച പത്തോളം പേരുമുൾപ്പെടെ 60- ഓളം പേർ സന്നിഹിതരായിരുന്നു. 100 പേരുള്ള നഗരസഭയിൽ സമുദായ അംഗങ്ങളായ പത്തുപേരാണ് വിജയിച്ചത്.
സമുദായ അംഗങ്ങളായ ജനപ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി സമുദായത്തെയും സമൂഹത്തെയും വളർത്താൻ വേണ്ടി പ്രവർത്തിക്കണമെന്ന് കെആർഎൽസിസി രൂപതാ സെക്രട്ടറി എം. എ. ഫ്രാൻസിസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സമുദായത്തിന് സ്ഥാനാർഥി നിർണയത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ല എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്രയേറെ ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ നിർത്തുവാനും അവരെ വിജയിപ്പിച്ചെടുക്കുവാനും സാധിക്കുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണെന്ന് കേ.അർ. എല് സി സി അല്മായ കമ്മീഷൻ സെക്രട്ടറി ഫാദർ ഷാജ്കുമാർ പറഞ്ഞു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ സിന്ധ്യ ക്രിസ്റ്റഫർ, സാമൂഹ്യ ശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ആഷ്‌ലിന് ജോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആറു പ്രാവശ്യം തുടർച്ചയായി നാലാഞ്ചിറ ഭാഗത്തുള്ള വാർഡുകളെ പ്രതിനിധീകരിച്ച് നഗരസഭയിൽ എത്തിയ ശ്രീ ജോൺസൺ ജോസഫ് , അതിയന്നൂർ ബ്ലോക്ക് മെമ്പർ ആയി വിജയിച്ച ശ്രീ. ഹെസ്റിൻ, തൂത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലൈല തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ ഫാ. സാബാസ് ഇഗ്നേഷ്യസ് സ്വാഗത പ്രസംഗം നടത്തി.
അനുമോദന യോഗത്തിനുശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളും കടമകളും’ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. പോഷകാഹാര ഗവേഷണകേന്ദ്രത്തിലെ റിസർച്ച് ഓഫീസറായ ശ്രീ അജിത് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം അതിരൂപത സാമൂഹിക ശുശ്രൂഷ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Comments