Foto

സന്യാസിനിമാർക്ക് നേരെയുള്ള അതിക്രമം, അധികാരികളും ജനപ്രതിനിധികളും മതേതര സമൂഹവും പ്രകടിപ്പിച്ച ശ്രദ്ധ അഭിനന്ദനാർഹം: കെസിഎംഎസ്

സന്യാസിനിമാർക്ക് നേരെയുള്ള അതിക്രമം, അധികാരികളും ജനപ്രതിനിധികളും
മതേതര സമൂഹവും പ്രകടിപ്പിച്ച ശ്രദ്ധ അഭിനന്ദനാർഹം: കെസിഎംഎസ്

കൊച്ചി: ട്രെയിൻയാത്രയ്ക്കിടെ ഉത്തർപ്രദേശിൽ വച്ച് എസ്എച്ച് (തിരുഹൃദയ സന്യാസിനീ സമൂഹം) കോൺഗ്രിഗേഷൻ അംഗങ്ങളായ രണ്ട് സന്യാസിനിരും, രണ്ട് സന്യാസാർത്ഥിനികളും തീവ്ര വർഗീയ ശക്തികളിൽനിന്ന് നികൃഷ്ടമായ അതിക്രമം നേരിട്ട വിഷയത്തിൽ ബഹു. കേരളമുഖ്യമന്ത്രിയും ബഹു. കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉൾപ്പെടെ വിവിധ വ്യക്തികൾ ഇടപെടാൻ തയ്യാറായതിൽ കെസിഎംഎസ് (കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ്) എക്‌സിക്യൂട്ടീവ് യോഗം സംതൃപ്തി രേഖപ്പെടുത്തി. നാല് കന്യാസ്ത്രീകളെ അപരിചിതമായ ഒരിടത്തുവച്ച് അപായപ്പെടുത്താനും കെണിയിൽ അകപ്പെടുത്താനും ഗൂഢാലോചന നടന്ന പശ്ചാത്തലത്തിൽ അതിന് കാരണക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഉത്തരപ്രദേശ്— സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നിരവധി സന്യസ്തർ നേരിടുന്ന വർഗീയ അതിക്രമങ്ങൾക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഝാൻസി റെയിൽവെസ്റ്റേഷനിൽ വച്ചുനടന്ന സംഭവം എന്നതിനാൽ, അതീവ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ആർക്കും യാതൊരു ഉപദ്രവവും ചെയ്യാതെ  ലോകത്തിന് നന്മ മാത്രം ചെയ്യുകയും എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തർക്ക് എതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ശക്തമായ ഇടപെടലുകളുണ്ടാകണം. ഇത്തരം സംഭവങ്ങൾ ഇനിമേൽ ആവർത്തി ക്കാതിരിക്കാൻ ആവശ്യമെങ്കിൽ നിയമനിർമ്മാണങ്ങൾ നടത്താൻ വനിതാ - മനുഷ്യാവകാശ കമ്മീഷനുകൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Foto
Foto

Comments

leave a reply

Related News