Foto

പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം 

പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം 

പോണ്ടിച്ചേരി സർവകലാശാലയിലെ 2021-22 അധ്യയന വര്‍ഷത്തെ വിവിധ ബിരുദാനന്ത ബിരുദ, ഗവേഷണ കോഴ്‌സുകളിലേക്ക് പോണ്ടിച്ചേരി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. 

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ 

1.എംഎ

2.എംഎസ്‌സി

3.എംടെക്

4.എംബിഎ

5.എംസിഎ

6.എംകോം

7.എംഎഡ്

8.ലൈബ്രറി സയന്‍സ്

9.എംപിഎഡ് 

10.എംഎസ്ഡബ്ല്യൂ

11.എംപിഎ

12.എല്‍എല്‍എം

ഇതു കൂടാതെ  പഞ്ചവത്സര ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളും ഉണ്ട്.ഗവേഷണ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷാ ക്രമം

ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാനവസരമുണ്ട്. 

സെപ്റ്റംബർ 2,3,4 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്‌സപരീക്ഷയുടെ പ്രവേശനം നല്‍കുക. പിഎച്ച്ഡി പ്രവേശത്തിന് ഇന്റര്‍വ്യൂവുമുണ്ടാകും.

പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തില്‍ കൊച്ചി, കോട്ടയം, കോഴിക്കോട്, മാഹി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷാഫീസ്

പിജി കോഴ്‌സുകള്‍ക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 300 രൂപയാണ്. പിഎച്ച്ഡി, എംബിഎ കോഴ്‌സുകളുടെ പ്രവേശനത്തിന് 1000 രൂപ ഫീസടയ്ക്കണം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് 500 രൂപ അടച്ചാല്‍ മതിയാകും. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 www.pondiuni.edu.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News