Foto

നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ഡോ.വന്ദനയെ അക്രമി കുത്തിയപ്പോൾ പൊലീസുകാരടക്കം ഓടി.ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്:സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: പിണറായി സർക്കാറിൻ്റെ രണ്ടാം വാര്‍ഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം. ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നതിനെ ചൊല്ലി സമരക്കാരും പൊലീസുമായ് ചെറിയ സംഘർഷവുമുണ്ടായി.പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും നൽകാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.നികുതി വർധനയിലൂടെ സാധാരണ കുടുംബത്തിന് അധിക ബാധ്യതയാണ് സർക്കാർ വരത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡോ.വന്ദനയെ അക്രമി കുത്തിയപ്പോൾ പൊലീസുകാരടക്കം ഓടി.ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നു കെപിസിസി പ്രസിഡൻ് കെ.സുധാകരൻ പറഞ്ഞു.താനൂർ ബോട്ട് അപകടത്തിനു കാരണം സർക്കാരിൻ്റെ വീഴ്ചയാണെന്നും കേരളം ലഹരി മാഫിയയുടെ പിടിയിലാണെന്നും കെ.സുധാകരൻ ആരോപിച്ചു. 

ഒരു വശത്ത് വികസന കാർഡുമായി സർക്കാറിൻ്റെ വലിയ ആഘോഷം നടക്കുമ്പോൾ മറുവശത്ത് കോട്ടങ്ങൾ ആരോപിച്ചു സെക്രട്ടേറിയറ്റ് വളഞാണു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം.അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിന് അതിരാവിലെ മുതൽ വിവിധയിടങ്ങളിൽനിന്ന് പ്രവര്‍ത്തകരെത്തിയിരുന്നു. സമരക്കാർ രാവിലെ മുതൽ സെക്രട്ടേറിയറ്റിൻ്റെ വിവിധ ഗേറ്റുകൾ വളഞ്ഞു. 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News