ജോബി ബേബി,
''Conversations with God'എന്ന ബെസ്‌ററ് സെല്ലെറിലെ രണ്ട് വരികള്‍ ഇങ്ങനെയാണ്''Life is so scaring and so confusing I wish things could be more clear' അതിന്റെ ഉത്തരം ഇങ്ങനെയാണ് There is nothing scary about life if you are not attached to results. ഫലത്തെക്കുറിച്ചു വിചാരപ്പെടാതെ കര്‍മ്മം ചെയ്യുക എന്ന ഗീതോപദേശം പോലെതന്നെ. കേള്‍ക്കാന്‍ എളുപ്പമാണെങ്കിലും പ്രയോഗത്തില്‍ അത്ര അനായാസമല്ല കാര്യങ്ങള്‍. ചിലപ്പോള്‍ നോമ്പു പോലും എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടി ആക്കിത്തീര്‍ക്കുന്ന നമ്മളൊക്കെ വല്ലതെ ആശയകുഴപ്പത്തിലായാലും സംശയമില്ല. അവനവനോട് തന്നെ സത്യസന്ധത പുലര്‍ത്തുക, ഏല്പിച്ചിരിക്കുന്നതിനോട് വിശ്വസ്തത കാട്ടുക, ഇങ്ങനെയൊക്കെ അല്ലാതെ വരുമ്പോഴാണ് ഭാവിയെക്കുറിച്ചും ഫലത്തെക്കുറിച്ചുമൊക്കെ നാം വല്ലതെ ആശങ്കാ കുലരാവുക. ദൈവം യോനാ പ്രവാചകനോട് പറഞ്ഞത് പ്രസംഗിക്കണമെന്നാണ്. അയാള്‍ക്ക് അതിന്റെ ഫലത്തെക്കുറിച്ചു വലിയ ആശങ്കയാണ്. പ്രസംഗിച്ചാല്‍ എന്ത് ഫലം? അതുകൊണ്ട് തന്നെ അയാള്‍ എത്രമാത്രം ഉഴലുന്നു, ഉറങ്ങിപ്പോകുന്നു, പ്രാര്‍ത്ഥന മറക്കുന്നു, നിലയില്ലാ കയത്തില്‍ വീഴുന്നു, നിരാശപ്പെടുന്നു അങ്ങനെയെന്തെല്ലാം.എന്നാല്‍ ദൈവം നിനവേയോട് പറഞ്ഞത് അനുതപിക്കാനാണ്. ദൈവവചനത്തെ യുക്തിപൂര്‍വ്വമല്ല അവര്‍ സമീപിച്ചത്, ഭക്തിയോടെ അതനുസരിച്ചു. അവന്‍ പറയുന്നത് പോലെ ചെയ്യുക എന്നത് കാനാവിലെ കല്യാണനാള്‍ മുതല്‍ നാം കേള്‍ക്കുന്ന ശബ്ദമാണെന്നും മറക്കേണ്ട.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....
Comments