ജോബി ബേബി,
മരുഭൂമിയില്‍ താമസിച്ചിരുന്ന രണ്ട് സന്യാസി മാരുടെ കഥയാണ്. രണ്ട് പേരുടെയും ക്ഷമയും എളിമയും വളരെ പ്രസിദ്ധമായിരുന്നു. ഇത് കേട്ട ഒരു പരിശുദ്ധന്‍ അവരെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം അവരെ സന്ദര്‍ശിച്ചു. അവര്‍ അദ്ദേഹത്തെ വളരെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ആ സന്യാസി അവരോടൊപ്പം അവരുടെ പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും എല്ലാം പങ്കെടുത്തു. എന്നിട്ടോ അവരുടെ വാസസ്ഥലത്തിനു വെളിയില്‍ അവരിങ്ങനെ രൂപപ്പെടുത്തിയിരുന്ന ഒരു നല്ല കൃഷിതോട്ടമുണ്ടായിരുന്നു. അതിലിറങ്ങി തന്റെ കൈയില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാ വിളകളും തല്ലി നശിപ്പിച്ചു. എന്നാല്‍ ആ സന്യാസിമാര്‍ ഒരക്ഷരം പോലും മിണ്ടിയില്ല. അവരുടെ മുഖത്തു ഒരു ദേഷ്യവും സങ്കടവുമൊന്നും കാണുന്നില്ല. സന്ധ്യയ്ക്ക് അദ്ദേഹം അവരോടൊന്നിച്ചു പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന കഴിഞ്ഞശേഷം അവരദ്ദേഹത്തോട് പറഞ്ഞു, ''പിതാവേ ആ തോട്ടത്തില്‍ ഒരു ക്യാബേജ് നശിക്കാതെ ഇരിപ്പുണ്ട്. അങ്ങേയ്ക്ക് സമ്മതമാണെങ്കില്‍ അത് പറിച്ചു പാകം ചെയ്യാം. പെട്ടന്നുതന്നെ അദ്ദേഹം അവരുടെ കാല്‍ക്കല്‍ വീണു അവരോട് പറഞ്ഞു, ''നിങ്ങളില്‍ ദൈവാത്മവ് ഉണ്ട് അതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു''. ശരിക്കും നമുക്ക് ഉണ്ടാകുന്ന തിക്താനുഭവങ്ങളോടുള്ള പ്രതികരണമാണ് പ്രിയമുള്ളവരേ നമ്മുടെ ക്രിസ്തുവിന്റെ ദൂരത്തിലേക്കുള്ള അകലവും.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments