ജോബി ബേബി,
പഴയൊരു സൂഫി കഥ ഓര്‍ക്കുന്നുണ്ടോ?കാണാതെ പോയ തന്റെ ആട്ടിന്‍കുട്ടിയെത്തേടി വല്ലതെ പരിഭ്രാന്തയായി ഓടുന്ന ഒരു വീട്ടമ്മയുടെ കഥ. അവളുടെ പരക്കം പാച്ചിലിനിടയില്‍ അവളറിയാതെ പാതയോരത്തു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു പുരോഹിതന്റെ കൈയില്‍ തട്ടി അവള്‍ മുന്നോട്ട് പായുന്നു.ഒന്നുമറിയാതെ അവള്‍ ഓട്ടം തുടരുന്നു. ഒടുവില്‍ ആട്ടിന്‍കുട്ടിയെ കണ്ടെത്തി മടങ്ങിവരുന്നു. ദാ, ആ പുരോഹിതനാകട്ടെ അവളെയും നോക്കി നില്‍പ്പാണ്. നല്ല ദേഷ്യമുണ്ട് അയാള്‍ക്ക്.എന്തോരോട്ടമായിരുന്നു നിന്റേത്? എന്റെ പ്രാര്‍ത്ഥനയെ നീ തടസ്സപ്പെടുത്തി എന്നെല്ലാം പറഞ്ഞു അയാള്‍ അവളെ ശകാരിച്ചു. അവള്‍ കൗദുകത്തോടെ ചോദിച്ചു ''എപ്പോള്‍,എപ്പോള്‍ ഞാന്‍ അങ്ങയുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തി?'' കുറേ മുമ്പേ നീ ഇതിലെ ഓടിയപ്പോള്‍ നിന്റെ കൈ എന്റെമേല്‍ തട്ടി.അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,''ക്ഷമിക്കണം,'' എന്റെ ആട്ടിന്‍കുട്ടി മാത്രമായിരുന്നു എന്റെ മനസ്സില്‍'' അത് മാത്രം ശ്രദ്ധയില്‍ ഉണ്ടായിരുന്നത് കൊണ്ട് അങ്ങയെ തട്ടിയത് ഞാന്‍ അറിഞ്ഞില്ല.ഒരു കാര്യം ചോദിച്ചോട്ടെ, അവിവേഗമാണെങ്കില്‍ പൊറുക്കണം. എനിക്ക് എന്റെ ആട്ടിന്‍കുട്ടിയോടുള്ള സ്‌നേഹത്തേക്കാള്‍ കുറവായിരുന്നു അങ്ങേയ്ക്ക് ദൈവത്തെ തേടുന്നതിലുള്ള ശ്രദ്ധയും സ്‌നേഹവും. ശരിക്കും ഒരു കാളിങ് ബെല്ലിനും ഒരു റിംഗ്ട്യൂണിനുമൊക്കെ അപ്പുറത്തേക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും വലിയ ആഴമൊന്നുമില്ല പ്രിയപ്പെട്ടവരേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments