ജോബി ബേബി,
കനാന്യ സ്ത്രീയുടെ മകളെ സുഖപ്പെടുത്തുവാന്‍ യേശു തയ്യാറാകുന്ന സംഭവം അതി നാടകീയമായിട്ടാണ് സുവിശേഷകന്‍ വിവരിക്കുക.അതിന് മുന്‍പായി ഒരുക്കുന്ന പ്ലോട്ടുകളില്‍ അത് വളരെ വ്യക്തവുമാണ്. വിജാതീയയായ ആ അമ്മയുടെ വിശ്വാസത്തിന്റെ ആഴം കണ്ട് ''സ്ത്രീയെ നിന്റെ വിശ്വാസം വലുത്''എന്ന് ക്രിസ്തു സാക്ഷ്യപ്പെടുത്തുന്ന രംഗത്തിലേക്ക് എത്തുന്നതിന് മുന്‍പ് ചില അവിശ്വാസങ്ങളെ നാം തിരുവെഴുത്തില്‍ കണ്ട് മുട്ടുന്നു. ആദ്യം സ്വന്തം വീട്ടുകാര്‍ തന്നെ അവനെ അവിശ്വസിച്ചതായി പറയുന്നു. ''ഇവനെ നമ്മുക്ക് അറിയാമല്ലോ'', എന്നിങ്ങനെയൊക്കെ പറഞ്ഞവരുടെ ഇടയില്‍ അവരുടെ അവിശ്വാസം മൂലം ക്രിസ്തു വീര്യ പ്രവര്‍ത്തികള്‍ ചെയ്യ്തില്ല എന്ന് നാം കാണുന്നു.രണ്ടാമത് കൂടെ നടന്ന ശിഷ്യന്മാരുടെ അല്പവിശ്വാസമാണ്.അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച തമ്പുരാന്‍ തൊട്ട് പിന്നാലെ കടലിന്‍ മേല്‍ നടന്ന ശീമോനെ വിളിക്കുമ്പോള്‍ അല്പവിശ്വാസിയായ ശിഷ്യന്‍ മുങ്ങി താഴുന്ന രംഗമുണ്ട് തിരുവെഴുത്തില്‍.മൂന്നാമത് പരീശന്മാരുടെ സംഘമാണ്.ആചാരപ്പെരുമകള്‍ കൊട്ടിഘോഷിക്കുമ്പോള്‍ മതത്തിന്റെ സൂക്ഷിപ്പുകാരെന്ന് അവകാശപ്പെടുന്നവരുടെ ചൊല്ലും ചെല്ലും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുയതിന് ശേഷം ക്രിസ്തു കനാന്യസ്ത്രീയെ കാണുന്ന ഭാഗത്തിലേക്ക് നാം വരും.ഇങ്ങനെ അവിശ്വാസവും,അല്പവിശ്വാസവും,അന്ധവിശ്വാസവുമില്ല വിശ്വാസസ്തൈര്യത്തിന്റെ ദൃഡതയാണ് തന്നെ അനുഗമിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടത് എന്ന പാഠം നല്‍കി ഈ ഭാഗം സുവിശേഷത്തില്‍ അവസാനിക്കുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments