Foto

സാധ്യതകളുടെ നോമ്പ്.... നോമ്പുകാല ചിന്തകള്‍ ( ദിവസം 3 )  


ജോബി ബേബി,

സാധ്യതകളുടെ നോമ്പ്....

എത്ര വലിയ എടുത്തുചാട്ടക്കാരനാണയാള്‍, മുന്‍കോപിയും, തല്ലുകാരനുമെന്നൊക്കെ തിരുവെഴുത്തു പറയുന്നൊരാള്‍. അത് മറ്റാരുമല്ല, മോശയെക്കുറിച്ചു തന്നെയാണ് പറയുക. കൊട്ടാര വാസിയായിരുന്ന മോശയെക്കുറിച്ച്. ദാര്‍ഷ്ട്യത്തിന്റെയും ജീവനപ്രതാപത്തിന്റെയും കോട്ടകൊത്തളങ്ങളില്‍ നിന്നും മരുഭൂമിയിലേക്കയാള്‍ വലിച്ചെറിയപ്പെട്ടു. പിന്നെ നാല്‍പ്പത് രാവും നാല്‍പ്പത് പകലും മലമുകളിലെ വാസം, നോമ്പും ഉപവാസവും. ഒടുവില്‍ ദൈവം അയാള്‍ക്ക് ഒരു പെരുമാറ്റ ചട്ടവും നല്‍കി 'A code of discipline' അതങ്ങനെ അണുവിട തെറ്റാതെ പാലിച്ചത് കൊണ്ടാവും അയാളുടെ മരണ സമയത്തെക്കുറിച്ചു തിരുവെഴുത്തു ഇങ്ങനെ പറയുക, ''മോശ മരിക്കുമ്പോള്‍ അയാള്‍ക്ക് 120 വയസ്സായിരുന്നു. അയാളുടെ കണ്ണ് മങ്ങാതെയും ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. പ്രിയമുള്ളവരെ നോമ്പ് ശരിക്കും ഒരു സാധ്യതയാണ്.നമ്മുടെ ഒക്കെ ദുരഭിമാന കോട്ടകളില്‍ നിന്ന് പുറത്തിറങ്ങാനും നോമ്പിന്റെ ചൂടിലും വെളിച്ചത്തിലും കൂടി നടന്ന് നടന്ന് ദൈവത്തില്‍ നിന്ന് അച്ചടക്കം പഠിച്ചെടുക്കാനുമുള്ള ഏറ്റവും നല്ല അവസരം.നമ്മുടെ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ബലക്ഷയം വരാതിരിക്കാനുള്ള ഏറ്റവും നല്ല സാധ്യതയും.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....


 

Comments

leave a reply