കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകള്‍
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി, സെപ്റ്റംബര്‍ 17 ആണ്. എല്ലാ ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം,എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
പ്രവേശന പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.ഒരാള്‍ക്ക്, ഓരോ കോഴ്‌സുകളുടേയും യോഗ്യതയുടെ അടിസ്ഥാനത്തില്‍, യോഗ്യരെങ്കില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വിവിധ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍
വിവിധ പഠന വകുപ്പുകളിലായി, നാലു ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ്, സര്‍വകലാശാല ക്യാമ്പസിലുള്ളത്. ഇതില്‍ മൂന്നെണ്ണം, ശാസ്ത്ര വിഭാഗങ്ങളിലും ഒരെണ്ണം ആര്‍ട്‌സ് മേഖലയിലുമാണ്.
1.ബയോസയന്‍സ്
2.ഫിസിക്‌സ്
3.കെമിസ്ട്രി
4.ഡവലപ്പ്‌മെന്റ് സ്റ്റഡീസ്
.
അപേക്ഷാ ഫീസ്
രണ്ട് പ്രോഗ്രാമുകള്‍ക്കു വരെ- ജനറല്‍ വിഭാഗങ്ങള്‍ക്ക് 370/ രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 160/ രൂപയുമാണ്, അപേക്ഷ ഫീസ്. എന്നാല്‍ മൂന്ന് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 425/ രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് ,215 രൂപയും ഒടുക്കേണ്ടതുണ്ട്. അപേക്ഷകര്‍ നിര്‍ബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുന്നത്, പിന്നീടുള്ള റഫറന്‍സിനും പ്രവേശന സമയത്തും ഉപകരിക്കും.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും സംശയ നിവാരണങ്ങള്‍ക്കും
ഫോണ്‍
0494 24 16, 04942407017.
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
Comments