ജോബി ബേബി,
നോമ്പിന്റെ പാതി ദിവസങ്ങളിലേക്ക് എത്തുകയാണ്.ഇനി ദേവാലയ മധ്യേ കുരിശു നാട്ടുന്ന പതിവുണ്ട്.ഈ യാത്രയുടെ ആത്യന്തികലക്ഷ്യത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് അതുയരുക.ക്രിസ്തുവിനെ കുരിശിലേറ്റുന്ന സന്ദര്‍ഭത്തില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ഒരു ആക്ഷേപം ഇങ്ങനെയാണ്,''നീ നിന്നെത്തന്നെ രക്ഷിക്കുക.സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങള്‍ക്കൊരു അടയാളം കാട്ടുക.നീ കുരിശില്‍ നിന്ന് ഇറങ്ങിവരിക.ഞങ്ങള്‍ വിശ്വസിക്കാം.ഞങ്ങള്‍ക്കൊരു അത്ഭുതം കാട്ടിത്തരിക''ശരിക്കും അവനൊരു അത്ഭുതം അവിടെ കാട്ടുന്നുണ്ട്.തികച്ചും അപ്രതീക്ഷിതമായൊരു അത്ഭുതം.അന്നവിടെ കൂടിയവരിലും എന്നവനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്നവരിലും ബഹുപൂരിപക്ഷത്തിനും ഇപ്പോഴും മനസ്സിലാകാതെ പോകുന്ന അത്ഭുതം.എന്താണത്?അവന്റെ മരണ മൊഴികളില്‍ ആദ്യത്തേത് തന്നെ.''പിതാവേ ഇവരോട് ക്ഷമിക്കണമേ,ഇവരെന്നതു ചെയ്യുന്നുവെന്ന് ഇവരറിയുന്നില്ലല്ലോ''.അസാധാരണമായ ഈ ദീര്‍ഘക്ഷമയോളം ദൈവീകമയ അടയാളം മറ്റെന്താണ് പ്രിയപ്പെട്ടവരേ.കുരിശിലേക്ക് നോക്കി ഇനിയുള്ള ഓരോ ദിനങ്ങളും മനുഷ്യപുത്രന്മാരും ധ്യാനിക്കേണ്ട അതിശയ കാര്യങ്ങള്‍ ഇനി എത്രയധികം ഉണ്ട്.സത്യമായും നമ്മളൊന്നും ഇതുവരെ ഇങ്ങനെ നിരുപാധികമായി ആരോടും ക്ഷമിക്കാത്തതുകൊണ്ട് കൂടിയാകും പ്രിയപ്പെട്ടവരെ തികഞ്ഞ ആന്തരിക സമാധാനത്തിലേക്കൊന്നും നാം ഇതുവരെ ഉയര്‍ത്തെഴുന്നേല്‍ക്കാത്തത് എന്ന് പോലും തോന്നിപ്പോകുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments