Foto

സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്, സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​ണ്: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം/ ന്യൂ​​​​ഡ​​​​ൽ​​​​ഹി:  സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രത്തിന്‍റെ ഉ​ദ്ഘാ​ട​നം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. 

21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയാണ് പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നത്. 

രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ത​​​​ന്നെ പു​​​​തി​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​രം ഉ​​ദ്ഘാ​​ട​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്നത് സംബന്ധിച്ച് വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ന്ന ചെ​​​​ങ്കോ​​​​ലി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യും പുതിയ വിവാദം. മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ  ചെ​​​​ങ്കോ​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ പൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ന്ത്യ സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടുമ്പോൾ ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ധി​​​​കാ​​​​ര കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു അ​​​​ന്ന​​​​ത്തെ വൈ​​​​സ്രോ​​​​യി മൗ​​​​ണ്ട് ബാ​​​​റ്റ​​​​ണി​​​​ൽ​​​​നി​​​​ന്ന് മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെ​​​​ഹ്റു ചെ​​​​ങ്കോ​​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന ആ​​​​ധി​​​​കാ​​​​രി​​​​ക ച​​​​രി​​​​ത്ര​​​​രേ​​​​ഖ​​​​ക​​​​ളി​​​​ല്ലെ​​​​ന്നും മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ജ​​​​യ്റാം ര​​​​മേ​​​​ശ് ചൂ​​​​ണ്ടി​​​​ക്കാട്ടുന്നു.ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ത്തെ വൈ​​​​സ്രോ​​​​യി മൗ​​​​ണ്ട് ബാ​​​​റ്റ​​​​ൺ, ആ​​​​ദ്യ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു, അ​​​​വ​​​​സാ​​​​ന​​​​ത്തെ ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​ന​​​​റ​​​​ൽ സി.​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലാ​​​​ചാ​​​​രി എ​​​​ന്നി​​​​വ​​​​ർ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​​​വി​​​​ടെ​​​​യും ചെ​​​​ങ്കോ​​​​ൽ കൈ​​​​മാ​​​​റു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യി പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ജ​​​​യ്റാം ര​​​​മേ​​​​ശ് കൂട്ടിച്ചേർത്തു. 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News