ജോബി ബേബി,
പതിനോമ്പാണ്, ഗോഗുല്‍ത്തായിലേക്കുള്ള വഴിതെളിച്ചുകൊണ്ട് കുരിശ് ഉയര്‍ന്നിരിക്കുന്നു. ക്രിസ്തുവിന്റെ കുരിശിലേക്ക് നോക്കിയുള്ള പ്രസിദ്ധമായ പ്രാര്‍ത്ഥന ഒരു കള്ളന്റേതാണ്. ''Lord remember me when you come in your kingdom'. ''നിന്റെ രാജ്യത്തില്‍ നീ വരുമ്പോള്‍ എന്നേയും ഓര്‍ക്കണമേയെന്ന്''.ദൈവത്തിന്റെ ഓര്‍മ്മയില്‍ ഒരു പുനരധിവാസം സാധ്യമാക്കുന്ന ഇടമാണ് പ്രിയമുള്ളവരേ കുരിശ്.അതിപ്പോ നാം എത്ര വലിയ കള്ളത്തരങ്ങളിലൂടെ കടന്ന് പോയവരാണെങ്കിലും അത് സാധ്യമാണ്. സത്യനുതാപത്തിന്റെ ഒരു വരി പ്രാര്‍ത്ഥന മാത്രം മതിയാകും അതിന്.ശരിക്കും ഒന്നോര്‍ത്താല്‍ മനുഷ്യര്‍ക്കിടയില്‍ ഓര്‍മ്മ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യരെത്രഅകമാണ്.ഫറവോമാരുടെ പിരമിഡുകള്‍ മുതല്‍ താജ്മഹല്‍ വരെ അതില്‍ ഉള്‍പ്പെടും.പിന്നെ നമ്മുടെ സാധാരണ സ്മാരക ഓഡിറ്റോറിയങ്ങള്‍ മുതല്‍ എന്‍ഡോണ്‍മെന്റുകള്‍ വരെ അതില്‍ ഉള്‍പ്പെടും.എന്നാല്‍ അതിനൊക്കെ അപ്പുറത്തു ഒരോര്‍മ്മയിലേക്ക് കൂടി എത്താനുണ്ട് ക്രിസ്തുവിന്റെ ഓര്‍മ്മയിലേക്ക്.അതിനാണ് പ്രിയമുള്ളവരേആ സത്യസന്ധനായ കള്ളന്റെ പ്രാര്‍ത്ഥന നമ്മെ പ്രേരിപ്പിക്കുന്നതും.കുരിശിലേക്ക് നോക്കുമ്പോള്‍ ഇതും നമ്മുടെ മനസ്സില്‍ ഉണ്ടാകണം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...


.jpg)









Comments