ജോബി ബേബി,
വലിയ പരീക്ഷകളിലൂടെ കടന്ന് പോകുന്ന നേരം മനുഷ്യരൊക്കെ മനസ്സറിയാതെ വിളിച്ചു പോകുന്ന ഒരു വാക്കുണ്ട് ''എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്താണ്?''അത്തരം നിമിഷങ്ങളിലൂടെ കടന്ന് പോകാത്ത മനുഷ്യ പുത്രന്‍മാരുണ്ടാകില്ല.''Without temptations no one can be saved'എന്നൊക്കെ ആദ്യമകാല തപസ്സന്മാരൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ഒരു പക്ഷേ നാം മനസ്സിലാക്കുക കഠിന പരീക്ഷകള്‍ക്ക് അപ്പുറം എത്തുമ്പോഴാണ്.പിശാച് അവനെ തത്കാലത്തേക്ക് വിട്ടു പോയി എന്നാണ് ക്രിസ്തുവിന്റെ നോമ്പ് കാലത്തിനു ഒടുവില്‍ പോലും രേഖപ്പെടുത്തിയിരിക്കുന്നത്.മനുഷ്യപുത്രന്മാര്‍ ഇങ്ങനെ കടന്ന് പോകേണ്ട ഈ തുടര്‍ പരീക്ഷകളത്രേ നമ്മുടെ ആന്തരിക മനുഷ്യന്റെ പരുവപ്പെടലിനുള്ള ഉപാധികളാക്കി മാറ്റാന്‍ ശീലിച്ചു തുടങ്ങുന്നടുത്താണ് പ്രിയപ്പെട്ടവരെ നമ്മുടെ ആത്മീയ യാത്ര ശരിക്കും ആരംഭിക്കുക.മരുഭൂമിയിലെ ഒരു കഥയുണ്ട്,''മൂന്ന് സത്യാന്വേഷികള്‍ ഗുരുവിന്റെ പക്കലെത്തി.ഗുരോ അങ്ങ് ഞങ്ങള്‍ക്ക് ഉപദേശം നല്‍കണം.ഞാന്‍ എന്ത് പറഞ്ഞു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ഗുരു ചോദിച്ചു.അവര്‍ പറഞ്ഞു ഒരു ആത്മീയ ഉപദേശം.A spiritual word.വയോധികനായ ഗുരു നല്‍കിയ മറുപടി ഇങ്ങനെയാണ്.''Go and choose trials rather than stillness,Shame rather than glory,to give rather than receive'ശരിക്കും ഇതിനുമപ്പുറം എന്താണ് പ്രിയമുള്ളവരേ നമ്മുടെ നിസ്സാര ജീവിതങ്ങള്‍ക്ക് ക്രിസ്തുവില്‍ നിന്നും പകര്‍ത്തി എഴുതാനുള്ളത്?
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....
Comments