ജോബി ബേബി,
പാലും തേനും ഒഴുകുന്ന കനാന്‍ ദേശം തേടിയുള്ള ദൈവജനത്തിന്റെ പ്രയാണം എത്രയധികം പരീക്ഷകള്‍ നിറഞ്ഞതാണ്.മരുഭൂമിയിലെ ദാഹവും,കൊടിയ വിശപ്പും,മാംസക്കൊതിയുമൊക്കെയായി എത്രയെത്ര പ്രലോഭനങ്ങള്‍.നോമ്പുകാലം ഈ മരുഭൂമി പ്രയാണത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ് എന്ന് നമുക്കറിയാം.ഈ വഴിയിലൊരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട് എന്ന് എപ്പോഴും മനസ്സില്‍ ഉണ്ടാകണം.നമ്മുക്കിഷ്ട്ടമുള്ള ഒരു ദൈവത്തെ നിര്‍മ്മിച്ചെടുക്കാനുള്ള പ്രലോഭനം ഈ വഴിയില്‍ ഒളിച്ചിരിപ്പുണ്ട്.അദ്ധ്യാത്മ പ്രയാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണെന്നാണ് പറയുക.നമ്മള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പെരുന്നാളുകളില്‍ പ്രീതിപ്പെടുന്ന കാളക്കുട്ടികള്‍ മതി നമുക്ക്.പലപ്പോഴും അതിനുമപ്പുറത്തൊരു ഉയര്‍ന്ന തലമുണ്ടെന്നും അതിലേക്ക് നാം നോമ്പാലും ഉപവാസത്താലും നടന്ന് കയറേണ്ടതുണ്ടെന്നും അവിടെയാണ് സത്യദൈവത്തിന്റെ കല്പനകള്‍ കൊത്തിയെടുക്കേണ്ടതെന്നും നാം അറിയാതെ പോകാറുണ്ട്.ദൈവപ്രിയമില്ലാതെ ഭോഗപ്രിയന്മാരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിച്ചു കളയുന്നവരെന്ന അപ്പോസ്‌തോലിക വിമര്‍ശനമൊക്കെ നാം സൗകര്യപൂര്‍വ്വo വിസ്മരിക്കുന്നു.സൂക്ഷിക്കണം,പ്രാര്‍ത്ഥിക്കണം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....
Comments