Foto

പരിണാമം സംഭവിക്കേണ്ട നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 31 )   

ജോബി ബേബി,

ചരിത്രത്തില്‍ ഒന്ന് നിവര്‍ന്ന് നിന്നവനാണ് ആദിമനുഷ്യന്‍.''Homoerectus'സാപ്പിയന്‍സിന്റെയും നിയാണ്ടര്‍ത്താല്‍ മനുഷ്യന്റേയും പൊതുപൂര്‍വ്വികന്‍.അവന്‍ പിന്നെ പുതിയ കാഴ്ചപ്പാടുകളുടെയും ദേശങ്ങളുടെയും അതിര്‍ത്തികളെ ഭേദിച്ച് ജൈത്രയാത്ര നടത്തുന്നതാണ് മനുഷ്യചരിത്രം.അധിനിവേശത്തിന്റെ ഈ പടപ്പുറപ്പാടില്‍ അവന്‍ വരുത്തിവച്ച വിനകള്‍ അനേകമാണ്.ഒരു പക്ഷേ നിവര്‍ന്ന് നിന്നുവെങ്കിലും വീണുപോയ ആദിമനുഷ്യന്റെ പാപ പ്രകൃതത്തെ പിന്‍ന്തുടര്‍ന്നതുകൊണ്ടാകും അങ്ങനെ ഉണ്ടായത്.ഇവിടെയാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരമൊക്കെ പരിണാമത്തിലെ ഒരു ചര്‍ച്ചാ വിഷയമാകുന്നതും.അവന്‍ രോഗബാധിതനായ ഒരുവന്‍ന്റെ ശരീരത്തെ ശുദ്ധമാക്കുന്നതും,തളര്‍ന്നവന് ചലനശേഷി നല്‍കുന്നതും,സുബോധം വീണ്ടുനല്‍കുന്നതും,പിന്നെ കൂനു പിടിച്ചവളെ നിവര്‍ത്തുന്നതും,പുതിയ കാഴ്ചയിലേക്ക് കുരുട്ട് കണ്ണുകളെ തുറക്കുന്നതും ഇങ്ങനെ നോമ്പില്‍ പറഞ്ഞുവയ്ക്കുന്ന പുതുമനുഷ്യന്റെ നിര്‍മ്മിതിയുടെ ചരിത്രം.സത്യമായും നിവര്‍ന്ന് നില്‍ക്കുന്ന മനുഷ്യന്‍ പുറമേ മാത്രം അങ്ങനെ ആയാല്‍ മാത്രം പോരാ പ്രിയമുള്ളവരേ,അകത്തും നേരുള്ളവനും നേരെഉള്ളവനും ആയിരിക്കണം.അതാണ് പരിണാമം.അതാകണം പരിണാമം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...


 

Comments

leave a reply