കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ നേതൃസംഗമം നടത്തി. സ്വാശ്രയ സംഘ ഭാരവാഹികൾക്ക് നേതൃ നിരയിൽ പ്രവർത്തിക്കുന്നതിനുള്ള അവബോധം നൽകുന്നതോടൊപ്പം ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമ്മരേഖ രൂപീകരികരണവും നടപ്പിലാക്കി.ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ ഇരുനൂറോളം സ്വാശ്രയ സംഘ ഭാരവാഹികൾക്കാണ് അവബോധം നൽകിയത്. ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. റെജി മുട്ടത്തിൽ അധ്യക്ഷനായിരുന്നു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സാമൂഹ്യ സേവന വിഭാഗം പ്രവർത്തകരായ ഫാ. ജിനോ. കുമാരി ഷംന, കുമാരി മേഘ, സിസ്റ്റർ ഡോണ, അനിമെറ്റർ മിനി സണ്ണി എന്നിവർ നേതൃത്വം നൽകി.
Comments