ജോബി ബേബി,
വരുവിന്‍ നമ്മുക്ക് തമ്മില്‍ വാദിക്കാമെന്ന് യഹോവ അരുളി ചെയ്യുന്നു.''നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും.രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞി പോലെ ആയിത്തീരും''യെശയ്യാ പ്രവചനത്തിലെ വരികളാണ്. മനുഷ്യനോട് സംവാദത്തിലേര്‍പ്പെടുന്ന ദൈവം.മനുഷ്യ നന്മയ്ക്കായി അവനെ കേള്‍ക്കുന്ന ദൈവം.അബ്രഹാമിന്റേയും മോശയുടേയും സംവാദങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാകണം.യാക്കോബിനോടുള്ള മല്പിടുത്തം പോലെ അവര്‍ തുടര്‍ച്ചയായി ദൈവത്തോടപേക്ഷിക്കുന്നു.യോനാപ്രവാചകനോടും അവന്‍ സംസാരിക്കുന്നു.എന്തിന് സാത്താനോടുപോലും സംവദിക്കുന്ന ദൈവത്തെ ജോബിന്റെ പുസ്തകത്തിലും ക്രിസ്തുവിന്റെ മരുഭൂമിയിലെ പരീക്ഷയിലും കാണാം.സാധാരണ മനുഷ്യര്‍ തമ്മില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുക സമന്മാര്‍ തമ്മിലാണ്.തന്നേക്കാള്‍ ചെറിയവരോട് അങ്ങനെ സംവദിക്കാന്‍ ശക്തന്മാരൊന്നും തുനിയാറില്ല.ഇവിടെയിതാ സൃഷ്ടാവ് സൃഷ്ടിയോട് സംവാദിക്കുവാന്‍ അവസരം ഒരുക്കുന്നു.ശരിക്കും നമ്മുടെ നിസ്സാരതയ്ക്ക് ദൈവത്തിന്റെ അപാരതയുടെ മുന്‍പില്‍ നില്‍ക്കാനാകുന്ന നിമിഷങ്ങളുടെ പേരാണ് പ്രിയമുള്ളവരേ പ്രാര്‍ത്ഥന.അവന്റെ നന്മയെ അനുസരിക്കാനുള്ള ഈ നല്ല നേരങ്ങളെ എത്ര കാലം നാം വേണ്ടെന്ന് വെയ്ക്കും.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments