നോമ്പുകാല ചിന്തകള്‍ (24 ദിവസം)
ജോബി ബേബി,
സുബോധത്തോടെയുള്ള നോമ്പ് ...
എത്ര വട്ടമാണ് ആ അമ്മ ക്രിസ്തുവിനോട് കരഞ്ഞു പറയുന്നത് തന്റെ മകള്‍ക്ക് സുബോധം നല്‍കണമേയെന്ന്.ക്രിസ്തു പലവട്ടം ആ സ്ത്രീയെ നിരുത്സാഹപ്പെടുത്തുന്നു.എന്നിട്ടും അവളിങ്ങനെ വിടാതെ പിന്‍പറ്റി നില്‍ക്കുന്നു.ശരിക്കും എത്രയോ മാതാപിതാക്കളുടെ കരച്ചില്‍ അവളില്‍ പ്രതിധ്വനിക്കുന്നുണ്ട്.പല പല കാരണങ്ങള്‍ കൊണ്ട് സുബോധം ഇല്ലാത്ത മക്കളെചൊല്ലിയുള്ള വിലാപങ്ങള്‍ ഏതു ഭൂതമാണ് അവരെബാധിച്ചിട്ടുള്ളതെന്നറിയാതെ മനംനൊന്ത് കേഴുന്ന അമ്മയപ്പന്മാര്‍ എങ്ങനെ സൗഖ്യവും സാസ്ത്യവും ലഭിക്കുമെന്നറിയാതെ ഏതറ്റംവരെയും താണ് കേണു അപേക്ഷിക്കുന്നവര്‍ അവരുടെ സങ്കടം എത്ര വലിയതായിരിക്കും.അവരുടെ രാത്രികള്‍ എത്രമേല്‍ ഉറക്കമില്ലാത്തതാകും.മക്കളെല്ലാം കണ്ടിട്ടുണ്ടാകുന്ന ഒരു സിനിമയാകും ''ഹൃദയം''.അതില്‍ സെല്‍വനോട് അരുണ്‍ ചോദിക്കുന്ന ചോദ്യമില്ലേ,''എന്താണ് നിന്റെ സ്വപ്നം,ലക്ഷ്യം?''കടലിരമ്പും പോലെ ഒരു മറുപടിയാണ് സെല്‍വന്‍ നല്‍കുക.''അമ്മാവും,അപ്പാവും നിമ്മതിയാ തൂങ്കണം'',അപ്പനും അമ്മയ്ക്കും നല്ല ഉറക്കമുണ്ടാകണം.ശരിക്കും മാതാപിതാക്കള്‍ക്ക് സമാധാനപരമായി ഉറങ്ങാനാകുന്നില്ലെങ്കില്‍ എന്ത് മക്കളാണെടോ നമ്മള്‍ ?.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments