Foto

താത്കാലികമാകരുത് നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 11 )  

 ജോബി ബേബി,

ശരിക്കും നമ്മുക്ക് എപ്പോഴാണ് സ്വയം നഷ്ടപ്പെടുന്നത്.കോപം,അസൂയ,നിഗളം,മോഹം ഇങ്ങനെ പലതുമായി നാം താതാമ്യപ്പെടുന്ന നിമിഷങ്ങളില്‍ നമ്മുക്ക് തന്നെ നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുകയാണ്.ഒടുവില്‍ അത്തരം ആവേഗങ്ങളെല്ലാം ശമിച്ചു കഴിയുമ്പോള്‍ നാം നമ്മുടെ അടുത്തുതന്നെ എത്തുന്നു.സത്യമായും ആ നിമിഷങ്ങളാണ് നമ്മെ ഭാരപ്പെടുത്തുക.എത്രമേല്‍ ശുദ്ധവും,ശക്തവും,ശാന്തവുമായ നമ്മുടെ ആന്തരികതയില്‍ നിന്നും നാം എന്തിന് ഇത്തരം വൈകാരികതകളിലേക്ക് ഓടിക്കയറിയെന്നോര്‍ത്ത് നമ്മില്‍ ദുഃഖം ഉണരുന്നു.അന്നന്നത്തേക്കുള്ള ദോഷം അന്നന്നത്തേക്ക് മതി എന്ന ക്രിസ്തു വചനമൊക്കെ മറക്കുന്നു.നമ്മോടൊപ്പമിരിക്കുന്നതിന്റെ ആനന്ദം തന്നെ നഷ്ടമാക്കുന്നു.ശരിക്കും തിരികെവന്നു ഒപ്പമിരിക്കുന്നവനാണ് പ്രിയപ്പെട്ടവരേ മുടിയനായ പുത്രന്‍.ചിലപ്പോള്‍ ജീവിതത്തിന്റെ ആഘോഷ വഴികളില്‍ പെട്ട് പോണതുപോലും ഈ തിരിച്ചറിവിന് വേണ്ടി കൂടിയാണ്.താന്‍ എവിടെയായിരിക്കേണ്ടവനാണെന്ന് ഓര്‍മ്മ ലഭിക്കുന്നത് ചിലപ്പോള്‍ അത്രമേല്‍ ദുരിതത്തില്‍ ആകാം.അങ്ങനേയും ആ മകന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.വിരുന്നും വിശപ്പുമൊക്കെ പാഠങ്ങളാണ്.ഇതല്ല യാഥാര്‍ഥ്യം എന്ന പാഠം തന്നെ.ബുദ്ധന്‍ പറയുമ്പോലെ,''Like a shooting star a mirage,a flame, a magic trick,a due drop,a water bubble,like a dream lightening or a cloud consider all things thus'അത്രേയേയുള്ളൂ എല്ലാം. വെറും താത്കാലികം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply