ജോബി ബേബി,
പലപ്പോഴും നമ്മളിങ്ങനെ പരസ്പരം പറയാറുള്ള വാക്കാണ് ''നിനക്കെന്നെ ഇതുവരെ മനസ്സിലായിട്ടില്ല''പലസാഹചര്യത്തില്‍ പല ടോണുകളിലാണ് ആളുകള്‍ അത് പറയുക.ചിലപ്പോള്‍ ദേഷ്യം വരുമ്പോള്‍,മറ്റ് ചിലപ്പോള്‍ സങ്കടം വരുമ്പോള്‍ അങ്ങനെ പല വൈകാരിക തലങ്ങളില്‍ ആളുകള്‍ പറയുന്ന വാക്കാണ്.ശരിക്കും എന്താ നമ്മുക്ക് പരസ്പരം മനസ്സിലാക്കാന്‍ ആകാതെ പോകുന്നത്?നമ്മുടെ കാഴ്ചയുടെ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് പറഞ്ഞിട്ടുള്ളവരുണ്ട്.''We react exclusively to our own projections instead of simply seeing what their is'.സത്യത്തില്‍ അതൊരു വാസ്തവം തന്നെയാണ്.നമ്മെ സ്വയം മുന്നില്‍ നിര്‍ത്തി നമ്മുടെ താത്പര്യങ്ങള്‍ക്കനുസൃതമായ വീക്ഷണമാണ് നാം എല്ലാത്തിനെയും കുറിച്ചു നിര്‍മ്മിക്കുക.അംശമായി മാത്രം നാം അറിയുന്നു എന്നൊക്കെ തിരുവെഴുത്തിന്റെ ഭാഷയില്‍ പറയാം.ക്രിസ്തു ഓരോ നന്മ പ്രവര്‍ത്തികള്‍ ചെയ്തപ്പോഴും വേദ പണ്ഡിതന്മാര്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസമായത് മറ്റൊന്നും കൊണ്ടല്ലല്ലോ.അവന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പോലും പറ്റിയില്ല.ഭ്രാന്തന്‍ എന്ന് വരെ പറഞ്ഞില്ലേ.എന്തിന് അവന്റെ കൂടെ നടന്ന ശിഷ്യന്‍ പോലും പറഞ്ഞതെന്താ,''ഏയ് പെണ്‍കുട്ടി നീ പറയുന്നതെനിക്ക് മനസ്സിലാകുന്നില്ല''.ഗലീലക്കാരന്റെ കൂടെയുള്ളവനല്ലേ എന്ന ചോദിച്ചത് ശീമോന് മനസ്സിലായില്ലത്രേഇനിയും നിനക്കെന്നെ മനസ്സിലായിട്ടില്ലെന്ന് ആരെങ്കിലും പറയുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.എന്നിട്ട് ഞാന്‍,ഞാന്‍ മാത്രമല്ലാതെ മറ്റാര്‍ക്കും ഇടമില്ലാത്തവിധം നമ്മുടെ അകം ചുരുങ്ങി പോയിട്ടുണ്ടെങ്കില്‍ അതൊന്നു വിശാലമാക്കണം.ഇങ്ങനെ ഇന്നര്‍ സ്‌പേസ് ശുദ്ധീകരിക്കുയും വലിപ്പപ്പെടുത്തുകയും ചെയ്യുന്ന കാലം കൂടിയാണ് പ്രിയമുള്ളവരേ നോമ്പിന്റെത്.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments