Foto

മനസ്സുണ്ടാകേണ്ട നോമ്പ്...നോമ്പുകാല ചിന്തകള്‍ ( ദിവസം 10 )     

ജോബി ബേബി,

ശുദ്ധനാകാന്‍ നിനക്ക് മനസ്സുണ്ടോ?കുഷ്ഠരോഗ ബാധിതനോടുള്ള ശേശുവിന്റെ ഈ ചോദ്യം എത്രയാവര്‍ത്തി കേട്ടിരിക്കുന്നു.തൊട്ട് സൗഖ്യമാക്കിയ യേശുവിന്റെ അവതാനങ്ങള്‍ എത്രയധികം വാഴ്ത്തിപ്പാടിയിരിക്കുന്നു.ക്രിസ്തുവിന്റെ സ്പര്‍ശനമേകുന്ന സൗഖ്യത്തിന്റെ ഈ ചരിത്രം ബൈബിളില്‍ മാത്രം നിലനിര്‍ത്തികൊണ്ട് നാം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന നസ്രാണി ചരിത്രം എത്രമാത്രം പൊള്ളയാണ് എന്ന് തിരുത്തുന്ന ഒരു പുസ്തകമുണ്ട്.വിനില്‍ പോളിന്റെ ''അടിമ കേരളത്തിന്റെ ആദൃശ്യ ചരിത്രം''കൊച്ചിയിലെ പള്ളികളില്‍ ആറ് ദിവസം അടിമകളെ കെട്ടിയിടുന്ന ഗോഡൗണ്‍ ആയും ഏഴാം ദിവസം അത് ആരാധനയ്ക്കുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന കൊളോണിയല്‍ രേഖകള്‍ തുടങ്ങി നമ്മുടെ സകല വരേണ്യ പ്രതിബിംബത്തെയും സ്വത്തബോധ നിര്‍മ്മിതികളെയും തകര്‍ക്കുന്ന പലതും ഇതിലുണ്ട്.എല്ലാ തീണ്ടാപ്പാടുകള്‍ക്കും അപ്പുറം ഒരു തൊടലാണ് ക്രിസ്തുവും നടത്തിയത്.മനസ്സുകൊണ്ട് പോലും അത്തരമൊരു സ്‌നേഹസ്പര്‍ശം ഇനിയും സാധ്യമായിട്ടില്ലാത്ത നമ്മളോടാണ് പ്രിയപ്പെട്ടവരേ ശരിക്കും അവന്‍ ചോദിക്കുന്നത്,നിനക്ക് മനസ്സുണ്ടോ?എന്ന്.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...  


 

Comments

leave a reply