Foto

വിനയത്തിന്റെ രാജപാത നോമ്പ് ... നോമ്പുകാല ചിന്തകള്‍ ( ദിവസം 29 ) 

ജോബി ബേബി,

നോമ്പ് വിനയത്തിന്റെ രാജപാതയാണ് നമ്മെ ശീലിപ്പിക്കുന്നതെന്ന് നമ്മുടെ പ്രാര്‍ത്ഥനകളിലൊക്കെ നാം ധ്യാനിക്കുന്നുണ്ട്.ഒരിക്കല്‍ ഒരു സന്യാസി പിതാവ് വനത്തില്‍ നിന്ന് ഈറ്റ വെട്ടി തന്റെ ഗുഹയിലേക്ക് മടങ്ങുമ്പോള്‍ ഒരു പിശാച് ഒരു അരിവാളും പിടിച്ചു വഴിയുടെ നടുവില്‍ നിന്നു എന്നൊരു കഥയുണ്ട്.എന്നിട്ടത് പറഞ്ഞു,''നിന്നെയെനിക്ക് കീഴടക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് അതിയായ ദേഷ്യമുണ്ട്.നീ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാനും ചെയ്യുന്നുണ്ട്.നീ ഉപവസിക്കുന്നു,ഞാനും ഒന്നും ഭക്ഷിക്കുന്നില്ല.നീ ഉണര്‍ന്നിരിക്കുന്നു,ഞാനാകട്ടെ ഒരിക്കലും ഉറങ്ങുന്നതേയില്ല.പക്ഷേ ഒരു കാര്യത്തില്‍ മാത്രം നീ എന്നെ പരാജയപ്പെടുത്തുന്നു''.വിശുദ്ധനായ ആ താപസന്‍ ചോദിച്ചു അതെന്താണ് ?നിന്റെ എളിമ.അതു കൊണ്ട് മാത്രം എനിക്ക് നിന്നെ പരാജയപ്പെടുത്താന്‍ സാധിക്കാറില്ല എന്ന് പറഞ്ഞു ആ രൂപം അദ്ദേഹത്തിന്റെ മുന്‍പില്‍ നിന്നും മറഞ്ഞുപോയത്രേ.സത്യമായും തന്നെത്താന്‍ എളിമപ്പെടുത്താതെങ്ങനെയാണ് ക്രിസ്തുവിന്റെ പിന്നാലെ നമുക്ക് സഞ്ചരിക്കാനാവുക.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ... 


 

Comments

leave a reply