Foto

അതിജീവനത്തിന്റെ നോമ്പ് ... നോമ്പുകാല ചിന്തകള്‍ ( ദിവസം 14 )

ജോബി ബേബി,

അഞ്ചപ്പം കൊണ്ട് അനേകരെ തൃപ്തരാക്കിയശേഷം യേശു ശിഷ്യന്മാരെ തനിക്ക് മുന്‍പായി പടകില്‍ കയറ്റി അക്കരയിലേക്ക് അയച്ചു.എന്നിട്ട് തനിച്ചു പ്രാര്‍ത്ഥിക്കാന്‍ പോയി.വഞ്ചി ദൂരേക്ക് നീങ്ങി,കാറ്റ് പ്രതികൂലമായി,തിരകള്‍ തിങ്ങി,ശിഷ്യന്മാര്‍ ഭയപ്പെട്ടു വെളുപ്പിന് മൂന്ന് മണിയോടടുത്തപ്പോള്‍ അവന്‍ കടലിന്മേല്‍ നടന്ന് അവരുടെ അടുക്കല്‍ വന്നു.പിന്നെ പത്രോസിന്റെ എടുത്തുചാട്ടവും വീഴ്ചയുമൊക്കെ നമ്മുക്ക് അറിവുള്ളതാണ്.യേശുവിനെ നോക്കി ഇറങ്ങിയവന്‍ കടലിന്മേല്‍ നടന്നു,കാറ്റിനെ നോക്കിയ നേരം അവന്‍ കടലില്‍ താണു.പ്രശ്‌നം നോക്കി നടന്നാല്‍ അതിജീവനം സാധ്യമാവില്ല.അതിന് പരിഹാരം നോക്കിത്തന്നെ മുന്നോട്ട് ചുവടുകള്‍ വയ്ക്കണമെന്ന പാഠമൊക്കെ നമ്മുക്ക് സുപരിചിതവുമാണ്.പിന്നെ ഇവിടെ അധികമായി എന്താണ് ചിന്തിക്കേണ്ടത്?ഒന്ന് നോക്കുക,രാത്രിയുടെ നാലാം യാമം വരെ അവന്‍ അവരെ തനിച്ചു വിട്ടിരുന്നു.ഇളകുന്ന കടലില്‍ അലറുന്ന കാറ്റില്‍ ഉലയുന്ന വഞ്ചിയില്‍ ഭയന്നിടുന്ന ശിഷ്യന്മാരുടെ കൂട്ടം...ഒരു വ്യാഖ്യാനം പറയുന്നത് 'Mathew wants to his readers to know that Jesus often comes when least expected'.ശരിക്കും നമ്മള്‍ ഒരു ഗതിയും പരഗതിയും ഇല്ലെന്നു കരുതുന്ന നേരത്താകും അപ്രത്യക്ഷിതമായി അവനിടപെടുക.അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവനെക്കുറിച്ചു തിരുവെഴുത്തില്‍ പറയാറില്ലേ നമ്മുക്ക് ഉണ്ടെന്നും ഉള്ളതെന്നും നാം കരുതുന്ന പലതിന്റേയും പരിമിതികള്‍ തിരിച്ചറിയുമ്പോഴാണ് പ്രിയപ്പെട്ടവരെ ക്രിസ്തുവില്ലാത്ത പടകിനെക്കാള്‍ നല്ലത് ക്രിസ്തുവുള്ള കടലാണെന്ന് നമ്മുക്ക് ബോധ്യം വരുക.അതിങ്ങനെ വല്ലതെ നമ്മെ ഉലയ്ക്കുന്നതനെങ്കില്‍ കൂടെ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply