Foto

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് പി.ജി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് പി.ജി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റേഗ്രേറ്റഡ് പി.ജി.പ്രോഗ്രമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കഴിഞ്ഞ വർഷങ്ങളിൽ പ്ലസ്ടു കഴിഞ്ഞവർക്കും നിലവിൽ പ്ലസ് ടു പരീക്ഷ എഴുതി കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നാല് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി

ഏപ്രിൽ 26 വരെ അപേക്ഷിക്കാവുന്നതാണ്.

പ്രോഗ്രാമുകൾ

1.ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് 

2.ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി

3.ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്

4.ഇന്റഗ്രേറ്റഡ് എം എസ് സി ബയോസയന്‍സ്.

ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് 15 സീറ്റുകള്‍ വീതവും ബയോ സയന്‍സ്, ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവക്ക് യഥാക്രമം 20, 30 സീറ്റുകള്‍ വീതവുമാണുള്ളത്.

അപേക്ഷാ ഫീസ്

ഒരൊറ്റ വിഷയത്തിനപേക്ഷിക്കാൻ പ്രവേശന പരീക്ഷാഫീസ്, ജനറല്‍ കാറ്റഗറിക്ക് 550/- രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 240/- രൂപയുമാണ്. എന്നാൽ അധികം വരുന്ന ഓരോ പ്രോഗ്രാമിനും അപേക്ഷിക്കാൻ 80 രൂപ വീതം അടയ്ക്കണം

അടിസ്ഥാനയോഗ്യത

ഇന്റഗ്രേറ്റഡ് എം.എസ് സി.ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ് സി.. കെമിസ്ട്രി എന്നിവക്ക് പ്ലസ് ടു സയൻസ് ട്രീം ആണ് യോഗ്യത. അപേക്ഷാർത്ഥികൾ ഫിസിക്സ്, കെമിസ്ട്രി, മാത് സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ബയോ സയൻസിന്, പ്ലസ്ടു വിൽ ബയോളജിയും പഠിച്ചിരിക്കണം. പ്ലസ്ടുവിന് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ചുരുങ്ങിയത് 70% മാർക്കും  എസ്.സി./എസ്.ടി./പി. ഡബ്ല്യൂ.ഡി. എന്നീ വിഭാഗങ്ങളിലുള്ളവര്‍, ചുരുങ്ങിയത് 60% മാർക്കും നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിനുള്ള യോഗ്യത.

മൂന്നുവർഷത്തിനു ശേഷം ബിരുദം

ഇന്റഗ്രേറ്റഡ് എം എസ് സി ഫിസിക്‌സ്, ഇന്റഗ്രേറ്റഡ് എം എസ് സി കെമിസ്ട്രി , ഇന്റഗ്രേറ്റഡ് എം എ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ആദ്യത്തെ മൂന്ന് വര്‍ഷത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇന്റഗ്രേറ്റഡ് എം എസ് സി ബയോസയന്‍സിന് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. എക്‌സിറ്റ് ഓപ്ഷന്‍ ഉള്ള പ്രോഗ്രാമുകള്‍ക്ക്, മൂന്ന് വര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിൽ നിർദ്ദിഷ്ട വിഷയത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

https://admission.uoc.ac.in

സംശയനിവാരണങ്ങൾക്ക്

04942407345

04942407346

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News