ജോബി ബേബി,
ഒരു സെന്‍ ഗുരുവിന്റെ കഥയാണ്.എല്ലാത്തരം ആളുകള്‍ക്കും അദ്ദേഹത്തെ കാണാന്‍ എത്താന്‍ പറ്റുന്ന വിധം അദ്ദേഹം എപ്പോഴും സമീപസ്ഥനായിരുന്നു.ഒരു സാധാരണക്കാരനായ കുശവന്‍ പലപ്പോഴും അദ്ദേഹത്തെ വന്ന് കാണുക പതിവായിരുന്നു.വരും ചില മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കും ചായകുടിക്കും യാത്ര പറയും.ഇതാണ് പതിവ്.ഒരു ദിവസം കുശവന്‍ വന്നത് ആചാര്യന്‍ ശിഷ്യന് സരവത്തായ ചില ഉപദേശങ്ങള്‍ നല്‍കുന്ന നേരത്താണ്.അതുകൊണ്ട് അല്പനേരം പുറത്തു കാത്തുനില്‍ക്കാന്‍ അയാളോട് ആവശ്യപ്പെട്ടു.അയാള്‍ക്ക് വലിയ വിഷമമായി.എന്നിട്ട് പറഞ്ഞു,''ഞാനങ്ങയെ ജീവിച്ചിരിക്കുന്ന ബുദ്ധനായിട്ടാണ് കാണുന്നത്.കല്ലുകൊണ്ടുള്ള ബുദ്ധന്‍ പോലും തന്നെ കാണാന്‍ എത്തുന്നവരോട് പുറത്തു പോകാന്‍ പറയാറില്ല.അങ്ങെന്തിനാണ് എന്നോട് പുറത്തു പോകാന്‍ പറയുന്നത്''.ഇതു കേട്ടതും ഗുരു പെട്ടന്ന് പുറത്തേക്കിറങ്ങി അയാളെ കണ്ടു എന്നാണ് കഥ പറയുന്നത്.യാക്കോബിന്റെ പുസ്തകത്തില്‍ വായിക്കുന്നത് പോലെ നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്‍മോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചൊരു ദരിദ്രനും വന്നാല്‍ നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി ഇവിടെ സുഖേനെ ഇരുന്നാലുമൊന്നും ദരിദ്രനോട് അവിടെ നിലക്ക് അല്ലെങ്കില്‍ എന്റെ പാദപീഠത്തില്‍ ഇരിക്ക എന്ന് പറയുന്നുവെങ്കില്‍ നിങ്ങള്‍ ഉള്ളില്‍ പ്രമാണം ഇല്ലാതെ ന്യായരഹിതമായി വിധിക്കുന്നവരല്ലയോ?ശരിക്കും മുഖപക്ഷം കാട്ടരുത് എന്ന തിരുവചനമൊക്കെ എത്ര നിസ്സാരമായിട്ടാണ് ദൈനം ദിന ജീവിതത്തില്‍ സൗകര്യപൂര്‍വ്വം മാറ്റിവയ്ക്കുന്നത്.അങ്ങനെ എത്ര വെട്ടമാണ് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടുള്ളത്.ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
Comments