ജോബി ബേബി,
കൊട്ടാരം വിട്ടിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടാനിടയായ ബുദ്ധനും അയാളുടെ മകനും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ചു ഇങ്ങനെ പറയാറുണ്ട്. മകന്‍ അച്ഛനോട് ചോദിക്കുന്നു, ''അച്ഛാ ഇത്രേയും കാലത്തിനു ശേഷം അങ്ങെന്താണ് കൊണ്ടുവന്നിരിക്കുന്നത്''? ബുദ്ധന്‍ തന്റെ കൈയിലിരുന്ന ഭിക്ഷാപാത്രം മകന്റെ നേര്‍ക്ക് നീട്ടി അവനതു കണ്ടു പകച്ചുനിന്നു. ബുദ്ധന്‍ പറഞ്ഞു മകനേ അധികാരത്തിന്റെ ചെങ്കോല്‍ പിടിക്കാന്‍ വേണ്ടി നീ മുതിര്‍ന്നു കഴിഞ്ഞു. പക്ഷേ ഈ ഭിക്ഷാപാത്രം പിടിക്കാന്‍ നിനക്ക് കരുത്തുണ്ടാകില്ല. ഭിക്ഷു അകാന്‍ ബലം വേണം, അഭിമാനം ഇല്ലാതാകണം, ദുരഭിമാനം ത്യജിക്കണം, എന്റേതെന്നു പറയുന്ന എല്ലാത്തിനോടും ആന്തരികമായ മമത ഉപേക്ഷിക്കാന്‍ കഴിയണം. തപസ്സ് തുടങ്ങുന്നതവിടെയാണ്. ശരിക്കും നോമ്പ് നമ്മെ ഈ നോണ്‍ പോസ്സെസ്സിവിന്‍സിലേക്കുള്ള ആദ്യ പഠങ്ങള്‍ തന്നെയാണ് ശീലിപ്പിക്കുക. പതിവ് രുചികളില്‍ നിന്നുള്ള മാറ്റത്തില്‍ തുടങ്ങി അതങ്ങനെ പതിയെപ്പതിയെ ചില വിട്ടുനില്‍ക്കലുകള്‍ക്ക് പ്രേരിപ്പിക്കുന്നു. സത്യത്തില്‍ ഡിറ്റാച്ച്‌മെന്റിന്റെ ഈ ജീവനകല നമ്മെ പഠിപ്പിക്കുന്നതത്രെയും ശാന്തവും ആനന്ദകരവുമായി ജീവിക്കാന്‍ മാത്രമല്ല പ്രിയമുള്ളവരേ ശാന്തവും ആനന്ദകരവുമായി മരിക്കാന്‍ കൂടിയാണ്. ആളല്‍ പോലെ സര്‍ഗ്ഗാത്മകമായിരിക്കണം പൊലിയുക എന്ന് ആര്‍ഷഭാരതം പറഞ്ഞുവയ്ക്കുന്നത് പോലെ...
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments