കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി മൂന്നാം ഘട്ട ഇരുചക്ര വാഹന വിതരണം നടപ്പിലാക്കി. നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ 50 ശതമാനം സബ്സിഡിയോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന ദായക പദ്ധതികൾ നടപ്പിലാക്കുന്നതിന് വനിതകൾക്ക് കൂടുതൽ ശക്തി പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമൻ ഓൺ വീൽ പദ്ധതി പ്രകാരമാണ് ഇടുക്കി ജില്ലയിലെ വിവിധ തുറകളിൽ ജോലി ചെയ്യുന്ന 25 വനിതകൾക്ക് വാഹന വിതരണം നടപ്പിലാക്കിയത്. ഇടുക്കി ഡെവലപ്പ്മെന്റ് അതോറിറ്റി മൈതാനത്ത് നടന്ന ചടങ്ങിൽ എൻ ജി ഒ കോൺഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡൻറ് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, നാഷണൽ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ വിവിധ സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിൽ 180 വനിതകൾക്ക് കൂടി വാഹനം ലഭ്യമാക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.
Comments