ജോബി ബേബി,
തിരഞ്ഞെടുപ്പിന്റെ നോമ്പ്
ഹിംസാത്മകമാകുന്ന നമ്മുടെ പൊതു മണ്ഡലം ഉയര്‍ത്തുന്ന ദുഃഖാകുലതകള്‍ വളരെയധികമാണ്.മഹാമാരി സൃഷ്ടിച്ച സാമൂഹിക അകലത്തിന്റെ വേളകളില്‍ നാം കേട്ട വാര്‍ത്തകളുടെ ചോരമണം എത്ര രൂക്ഷമാണ്.ഡിജിറ്റല്‍ സ്‌പേസുകളിലാകട്ടെ തെറിയഭിഷേഷകങ്ങള്‍ ചുരുള്‍ നിവര്‍ത്തിയാടുന്നു.ശരിക്കും നാം ജീവിച്ചു തീരേണ്ടതു ഇത്തരം ഒരു ആവാസ വ്യവസ്ഥിതിയിലാണോ? അല്ല. അല്ല എന്നു തന്നെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ നോമ്പും നമ്മുക്ക് സമ്മാനിക്കുക.അതുകൊണ്ട് തന്നെ നോമ്പ് ഒരു തെരഞ്ഞെടുപ്പാണ്.നാം ആയിരിക്കേണ്ട ഇടം തെരഞ്ഞെടുക്കാനുള്ള നമ്മുടെ ആര്‍ജ്ജവം തെളിച്ചെടുക്കലാണ്.സൗഖ്യദാനത്തിന്റെ സുവിശേഷ കഥകള്‍ കൊണ്ട് നിറഞ്ഞ നോമ്പിന്റെ വാരാന്ത്യങ്ങള്‍ ഓരോന്നും നമ്മുടെ പരുക്കുകളെ എത്രമേല്‍ ഭേദപ്പെടുത്തുന്നവയാണ്.അത് നമ്മില്‍ നഷ്ടവീര്യം ഉണര്‍ത്തുന്നു,നമ്മുടെ മനസ്സില്ലായമകളെ ചോദ്യം ചെയ്യുന്നു,നമ്മുടെ തളര്‍ച്ചയകറ്റുന്നു,നമ്മില്‍ സുബോധം പകരുന്നു,നേരെ നിര്‍ത്തുന്നു,കണ്ണു തുറക്കുന്നു.സത്യമായി എത്രമേല്‍ ദാരുണമായ പരിസ്ഥിതികളില്‍ നിന്നും ഓരോ മനുഷ്യ പുത്രനും അഹിംസാത്മകമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ട് എന്ന് ഓരോ തവണയും അത് നമ്മെ പഠിപ്പിക്കുന്നു.നിശ്ചയമായും തിരഞ്ഞെടുക്കേണ്ടത് നാമാണ്,നമ്മുടെ ആവാസം എങ്ങനെയായിരിക്കണമെന്ന്.നാം എന്തിനൊപ്പം നിലകൊള്ളണമെന്ന് നിശ്ചയിക്കേണ്ടതും നാമാണ്.ഏദന്‍ തോട്ടം മുതല്‍ ഇന്നയോളം തിരുവെഴുത്തു പറഞ്ഞുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ....
Comments