Foto

പോരാട്ടങ്ങളുടെ നോമ്പ് ... നോമ്പുകാല ചിന്തകള്‍ ( ദിവസം 13 )

 ജോബി ബേബി,

ഇത്തവണ വലിയ നോമ്പിന്റെ ആദ്യദിവസം അനുരഞ്ചനത്തിന്റെ പ്രധാന കാര്‍മ്മികനായി നിന്നുകൊണ്ട് പള്ളിയിലെ വികാരി നല്‍കിയ ചെറിയ പ്രബോധനത്തില്‍ ഒരു വരി ഇപ്രകാരമായിരുന്നു.''നോമ്പ് പിശാചിനോടുള്ള പോരാട്ടത്തിന്റെ കാലമാണ്''.യേശുവിന്റെ നോമ്പിനെക്കുറിച്ചുള്ള വേദപുസ്തക പരാമര്‍ശവും സഭാപിതാക്കന്‍മാരുടെ പാഠങ്ങളുമെല്ലാം അതുറപ്പിച്ചു പറയുന്നു.പക്ഷേ ഇന്ന് പിശാചെന്നോ,അദൃശ്യ പോരാട്ടമെന്നോ ഒക്കെ പറയുമ്പോള്‍ അതെല്ലാം കാലഹരണപ്പെട്ട ചിന്താഗതികളാണെന്ന് നമ്മുക്ക് തോന്നും.നാം ഗൗരവമായി അതിനെ കാണാറില്ല.ശരിക്കും കാര്യങ്ങള്‍ കുറെയൊക്കെ അങ്ങനെത്തന്നെയാണ് പോകുന്നത്.നമ്മുക്ക് പോരാട്ടമുള്ളത് അന്ധകാരലോകത്തിന്റെ സേനാധിപതികളോടാണ് എന്നൊക്കെയുള്ള തിരുവെഴുത്തൊക്കെ നമ്മുടെ യുക്തിപരമായ സമീപനങ്ങള്‍ക്ക് മുന്‍പില്‍ അര്‍ത്ഥിമില്ലാത്തവയായി തോന്നണം.സത്യമായും നമ്മുക്ക് അങ്ങനെയൊരു പോരാട്ടം തോന്നുന്നില്ലെങ്കില്‍ നാം തിന്മയുടെ പക്ഷത്താണ് എന്നുറപ്പാണ് പ്രിയമുള്ളവരേ.കാരണം അവന്റെ കൂടെ നില്‍ക്കുന്നവരോട് അവനെതിനു സമരം ചെയ്യണം.മരുഭൂമിയിലെ ഒരു പിതാവ് പറയുന്നത് മാതിരി,''Why do the demands fight against us in the way they do,he said the answer because we throw away our armor,that is to say obedience,humility and abstinence'.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply