Foto

വിട്ടു കളയേണ്ട നോമ്പ് .... നോമ്പുകാല ചിന്തകള്‍ ( ദിവസം 5 )  

 ജോബി ബേബി,

തിക് നട് ഹണ്‍ നമ്മോടൊപ്പമായിരുന്നതും നമ്മെ വിട്ട് പോയതും എത്ര സൗമ്യമായിട്ടാണ്.അദ്ദേഹം പറഞ്ഞത് പോലെ 'Letting go gives us freedom,and freedom is the only condition for happiness.If,in our heart,we still cling to anything-anger,anxiety or possessions-we cannot be free'.ശരിക്കും തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ''വിട്ട് കളയണം''സുഹൃത്തുക്കളെ!ഇതും കടന്ന് പോകും എന്നൊക്കെ നാം വളരെ ത്വാത്തികമായി പറഞ്ഞുവെക്കുന്നത് ഈ കാര്യം തന്നെയാണ്.കൂട്ടി വയ്ക്കുന്നത് ഒരു കുറവാണെന്ന് ക്രിസ്തു ധനികനായ ചെറുപ്പക്കാരനോട് പറഞ്ഞതും ചേര്‍ത്ത് ധ്യാനിക്കണം. അയാളുടെ ധനത്തെക്കുറിച്ചു മാത്രമായിരുന്നില്ല ആ പരാമര്‍ശമെന്ന് ചിലപ്പോള്‍ തോന്നുക.താന്‍ എല്ലാ കല്പനകളും അനുസരിക്കുന്നുണ്ട് എന്ന ആത്മീയ ഗര്‍വുകൂടെയാണോ കുറവായി ക്രിസ്തു കണ്ടതെന്ന് തോന്നിയിട്ടുണ്ട്.നോമ്പനുഷ്ടാനങ്ങളുടെ തീവ്രതയും അതും സൂക്ഷിച്ചു കൊള്ളണം.കോപവും,ഉത്കണ്ഠയും,സ്വന്തമാക്കലും മാത്രമല്ല പ്രിയമുള്ളവരേ നാം വിട്ടുകളയേണ്ടത്,മമതയ്ക്കും നിര്‍മമതയ്ക്കും അപ്പുറവും ചില സ്‌പേസുകളുണ്ട്.റൂമി പറഞ്ഞത് പോലെ 'Out beyond ideas of wrongdoing and rightdoing there is a field.I'll meet you there.When the soul lies down in that grass the world is too full to talk about'.ശരി തെറ്റുകള്‍ക്കധീതമായൊരു അദ്യാത്മശൈലം ഇനിയും നമ്മെ കാത്തിരിപ്പുണ്ട് എന്ന് ഓര്‍ത്തിരിക്കണം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...


 

Comments

leave a reply