Foto

ദര്‍ശനം ഉണ്ടാകേണ്ട നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 30 )  

ജോബി ബേബി,

അനേക വര്‍ഷങ്ങളായി ശിരസ്സുയര്‍ത്താനാകാതെ കൂനിയായി ജീവിക്കേണ്ടി വന്ന ഒരുവാളെ ക്രിസ്തു സൗഖ്യമാക്കുന്നു.യേശു അവളെ കണ്ട് അടുത്ത് ചെല്ലുന്നു.എന്നാല്‍ സുഖദായകമായ അന്തരീക്ഷത്തിലും പല്ലുകടിക്കുന്ന ചിലര്‍ അവിടെയുണ്ട്.വലിയ മതജീവികളാണെന്ന് അവരുടെ ഉടുപ്പും എടുപ്പും എല്ലാം കണ്ടാല്‍ അറിയാം.വിശ്വാസത്തിന്റെ കാല്‍വല്‍ക്കാര്‍ എന്ന നിലയിലാണ് അവരുടെ സംസാരവും പെരുമാറ്റവും.കപട ഭക്തന്‍ എന്നാണ് ആ പള്ളിപ്രമാണിയെ ക്രിസ്തു വിളിക്കുക.എന്നാല്‍ കൂനിയായിരുന്ന സ്ത്രീയെ വിളിച്ചതോ അബ്രഹാമിന്റെ മകളെന്ന്.അബ്രഹാം വിശ്വാസികളുടെ പിതാവാണ്.നിരുപാധികമായ ദൈവസ്‌നേഹത്തിലേക്കുള്ള കൂപ്പ് കുത്തലാണ് അബ്രഹാമിന്റെ ജീവിതം.തന്റെ ദേശത്തിന്റെയും പിതൃഭവനത്തിന്റെയും ആവൃത്തികളെ വിട്ട് ഞാന്‍ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്ക് പോവുക എന്ന ആ വാക്കിന്റെ അന്തവിഹായസ്സിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി ഇറങ്ങി നടന്നവനാണ് അബ്രഹാം.ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതിനെ കണ്ണ് കണ്ടിട്ടില്ല,ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല എന്നത് അനുഭവിച്ചറിഞ്ഞവന്‍ ശരിക്കും തന്റെ കണ്ണെത്തുന്ന ചെറിയ ചുറ്റുവട്ടങ്ങളില്‍ മാത്രം പരതിനടന്നവള്‍ ഇതാ ശിരസ്സുയര്‍ത്തി പുതിയ കാഴ്ചകളെ കാണുന്നു.സത്യമായും പാപക്കൂനില്‍ തല താഴ്ന്ന് പോയവര്‍ക്ക് അരികിലേക്ക് ചെന്ന് അവരെ പിടിച്ചുയര്‍ത്തുന്നവന്റെ പേരാണ് പ്രിയമുള്ളവരേ ക്രിസ്തു.അവനിലുള്ള വിശ്വാസമാണ് നമ്മെ നേരേനിര്‍ത്തുക.അങ്ങനെ അബ്രഹാമിന്റെ മകനും മകളുമാക്കി തീര്‍ക്കുക.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply