ജോബി ബേബി,
Desert Spirituality യുടെ വലിയ സ്വാധീന ഫലമായിട്ടാണ് കഠിന നിഷ്ഠകളോടുള്ള നോമ്പാചരണമൊക്കെ ഉണ്ടായിട്ടുള്ളത് എന്നൊക്കെ നമുക്കറിയാം.മരുഭൂമിയിലെ തപസ്സന്മാരുടെ ആന്തരിക വിചാര ലോകങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് 'Repentance'അനുതാപം.''Naked before its God'എന്നൊക്കെയാണ് അവര്‍ പറയുക.ഒരു മറവും കൂടാതെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാന്‍ ആവുംവിധം ഒരാള്‍ക്ക് സുതാര്യനാകാന്‍ പറ്റുക.അതാണത്രേ ശരിയായ അനുതാപത്തിന്റെ ഫലം.അത് മറ്റൊരു തലത്തിലേക്കാണ് വ്യക്തിയെ ഉണര്‍ത്തുക.''Trust'ദൈവത്തിലുള്ള അപാരമായ ഒരു ശരണം.''The total reliance to God'.നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്,എന്നില്‍ വിശ്വസിപ്പിന്‍ എന്ന തിരുവചനത്തെ അത് ഓര്‍മ്മപ്പെടുത്തുന്നു.ഇങ്ങനെ അനുതാപത്തിലൂടെ തന്നിലേക്ക് തന്നെ ആഴമായി ഇറങ്ങിച്ചെല്ലാനും അവിടെനിന്നും ദൈവശരണത്തിലൂടെ അവനിലേക്ക് വളര്‍ന്ന് കയറിച്ചെല്ലാനുമുള്ള ഉപാധികളാണ് അവര്‍ക്ക് ഈ നോമ്പ്ഉപവാസങ്ങളെല്ലാം.എപ്പോഴും അവരെക്കുറിച്ചു പറയാറുള്ള ഒന്നുണ്ട്,അതി തീവ്ര നിഷ്ഠകളിലൂടെ അരഗന്‍സ് പുലര്‍ത്തുന്നവരായി തോന്നിപ്പിച്ചിരുന്നുവെങ്കിലും അവരുടെ അഥിതി സത്കാരത്തിന്റെ കഥകള്‍ അനേകമാണ്.യഥാര്‍ത്ഥ അന്വേഷകരോട് അവര്‍ പുലര്‍ത്തിയ കാരുണ്യം അഭിനീയമാണ്.പ്രജ്ഞയില്‍ നിന്നും കരുണയിലേക്കുള്ള ഈ തിരളല്‍ പൗരസ്ത്യരുടെ പൊതുമത വിചാരങ്ങളില്‍ എല്ലാം കാണുന്ന ഒരു സമാനത കൂടിയാണ്.''നോമ്പാല്‍ സിംഹങ്ങള്‍ തന്‍ വായ്‌പൊത്തി ദാനിയേല്‍''എന്നൊരു പാട്ടുണ്ട്.കഥയൊക്കെ നമുക്കറിയാം.വ്രത നിഷ്ഠയുണ്ടായിരുന്ന ദാനിയേലിനെ സിംഹക്കുഴിയില്‍ പിടിച്ചിട്ടത്.അവ അയാളെ ആക്രമിക്കുന്നില്ല.അച്ചടക്കം,ക്ഷമ,നാളയെച്ചൊല്ലി ആദിയില്ലാത്ത ദൈവശരണം എന്നിവയൊക്കെ ശീലിപ്പിക്കുന്ന നോമ്പില്‍ മാത്രം ജീവിക്കുന്ന ആ മനുഷ്യന്‍ ശീലിപ്പിക്കുന്ന ചില അസാധാരണമായ frequency കളാകും ആ സിംഹങ്ങളെ ശാന്തരാക്കിയത്,പഴയകാല ഇന്ത്യന്‍ ആശ്രമ കഥകളിലെപ്പോലെ.ശരിക്കും നോമ്പ് നമുക്ക് പുതിയ പരിസരങ്ങളെ നിര്‍മ്മിച്ചെടുക്കാനാകുന്ന തോല്‍ക്കാത്ത ആയുധമാണ് പ്രിയമുള്ളവരേ.ഏതു കൗട്‌ല്യങ്ങളുടെയും വായപൊത്തുന്ന അനുകമ്പ നിറഞ്ഞ ആയുധം തന്നെയാണത്.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments